തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. 27വയസ്സുകാരി ഷൈനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഷൈനയെ മര്‍ദിച്ച ശേഷമാണ് സുനില്‍ തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മദ്യലഹരിയിലാണ് ഷൈനയെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നതിന്റെ പിന്നിലുള്ള കാരണം സുനില്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സുനിലിനെ നാളെ കോടതിയില്‍ ഹാജാരാക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക