മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ നിന്ന് എത്താൻ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നാണ് റിപ്പോർട്ട് . നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ തയ്യാറാക്കി വരികയാണെന്നും ഇന്‍ക്വസ്റ്റുകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു വിവരം. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരി പുത്രന് മോഹര്‍ മര്‍വയുടെ വിവാഹത്തിന് ദുബായ് എത്തിയതായിരുന്നു താരം.
ഹൃദയാഘാതം മൂലമാണ് താരം മരിച്ചതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത് എന്നാല്‍ ശ്രീദേവിയുടെ മരണം ബാത്ത്റൂമില്‍ കുഴഞ്ഞ് വീണാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ബാത്ത്റൂമില്‍ അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നെന്നും പിന്നീട് ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ബാന്ദ്രയിലും അന്ധേരിയിലും ഉള്ള വീടുകളില്‍ താരത്തെ ഒരു നോക്ക് കാണാന്‍ ആരാധകപ്രവാഹമാണ്. എന്നാല്‍ എവിടേക്കാണ് മൃതദേഹം കൊണ്ടുവരികയെന്നതോ ശവസംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക