വീഡിയോ ലൈവ് ഫീച്ചറുമായി യൂട്യൂബ് എത്തുന്നു. ചാറ്റ് റിപ്ലെ, ഓട്ടോമാറ്റിക് ക്യാപ്ഷൻ തുടങ്ങി ഒട്ടേറെ ഫീച്ചറുകളാണ് യുട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിന് ഇത് വലിയ വെല്ലുവിളി ആണ് ഉയർത്തിയിരിക്കുന്നത്.
യുട്യൂബ് ലൈവിൽ കമന്റുകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും നേരത്തെ അവസരമുണ്ടായിരുന്നു. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ സാധിക്കില്ലായിരുന്നു. പുതിയ മാറ്റം പ്രകാരം വിഡിയോ ലൈവ് ചെയ്യുമ്പോൾ തന്നെ കമന്റുകൾക്കു റിപ്ലെ നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക