വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ. ഇനിയും പരാതി ലഭിച്ചാൽ ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് കാൻസൽ ചെയ്തു, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. ഇപ്പോൾ തന്നെ പല ബസ്സുകളും കസ്റ്റഡിയിൽ എടുത്തു പെർമിറ്റ് റദ്ചെയ്തു തുടങ്ങി.
ബസ് ജീവനക്കാരുടെ അനുവാദത്തിനായി വിദ്യാർത്ഥികൾ ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല. മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം. വിദ്യാർത്ഥികളുടെ ബസ്സ് യാത്ര, ബസ്സ് ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്.
നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാൻ
സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്, വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം – 695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതിപ്പെടാം
ഫോൺ : 0471-2326603
അതുപോലെ തന്നെ വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തികൊടുക്കണം. ഇല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷൻ, Reg ട്രാൻസ്പോർട് ഓഫീസർ, ജോയിന്റ് RTO… എന്നിവർക്ക് ബസ്സ് നമ്പർ, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം)
KSRTC – രാത്രി 8മണി മുതൽ പുലർച്ചെ 6മണിവരെ. ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം. എക്സ്പ്രസ്സ്, സൂപ്പർ, എല്ലാം ബാധകം… പരാതികൾക്ക് 0471-2463799
പ്രതികരിക്കാൻ ഇവിടെ എഴുതുക