വാട്സ്ആപ്പ് മാറ്റങ്ങളുടെ പാതയിലാണ് എന്നും പുത്തൻ ആശയങ്ങൾ പുതു പുത്തൻ ഫീച്ചറുകൾ എന്നിവ വാട്സാപ്പ് അവതരിപ്പിച്ചു കൊണ്ടിരിക്കും ഇത്തവണ വാട്സാപ്പ് അവതരിപ്പിച്ചത് പേ മെൻറ് സംവിധാനമാണ്. എന്നാൽ അതിന് പിന്നാലെ മറ്റൊരു പണി നല്കി ഗൂഗിളും രംഗത്തെത്തി.
പണമിടപാടുകളെക്കുറിച്ചുള്ള സന്ദേശം കൈമാറാനാണ് പുതിയ സംവിധാനമെങ്കിലും വാട്സ്ആപ്പിനെ ലക്ഷ്യം വച്ചുള്ള പരിഷ്കരണമാണെന്നാണ് ടെക് ബ്ലോഗുകള്‍ വിലയിരുത്തുന്നത്. ഗൂഗിളിന്റെ പേ മെൻറ് ആപ്പ് ആയ ഗൂഗിള്‍ ടെസില്‍ മെസേജിങ് സേവനം കൂടി ആരംഭിക്കുന്നു. ഇതോടെ ഗൂഗിള്‍ ടെസിലൂടെ പണമിടപാടുകള്‍ക്കൊപ്പം സന്ദേശങ്ങള്‍ കൈമാറാനും സാധിക്കും.
കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പേയ്മെന്റ് ആപ്പ് ആയ ടെസ് പുറത്തിറക്കിയത്. പരസ്പരമുള്ള പണമിടപാടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ബില്‍ പേയ്മെന്റും റീച്ചാര്‍ജുകളും ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കുകയായിരുന്നു.നിലവില്‍ 150 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യം നിലവില്‍ എല്ലാവര്ക്കും ലഭ്യമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക