സ്നേഹിക്കാൻ സമയമില്ലെങ്കിലും തർക്കിക്കാൻ സമയം കണ്ടെത്തുന്നവരാണോ നിങ്ങൾ? നിരന്തരമുണ്ടാകുന്ന തര്‍ക്കങ്ങള്‍ മൂലം നിങ്ങളുടെ ബന്ധം നീണ്ടുപോകില്ല എന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ ? എന്നാൽ ആ ഭയം വേണ്ടെന്നാണ് പുതിയ പഠനം. പരസ്പരം സ്ഥിരമായി തര്‍ക്കിക്കുന്ന ദമ്പതിമാരുടെ ബന്ധം നീണ്ട് നിൽക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും തര്‍ക്കിക്കാനും തയാറാകുന്ന ദമ്പതിമാരുടെ ദാമ്പത്യം വിജയിക്കാനുള്ള സാദ്ധ്യത എല്ലാം അടക്കി വച്ച് സംസാരിക്കാതാരിക്കുന്ന ദാമ്പത്യത്തേക്കാള്‍ പത്ത് മടങ്ങ് അധികമാണ്. ന്യൂയോര്‍ക്ക് ടൈംസുമായി ചേര്‍ന്ന് കൗണ്‍സിലറായ ജോസഫ് ഗ്രെന്നി ഒരു ലക്ഷത്തോളം ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദമ്പതികള്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്ന് പ്രശ്നങ്ങളെ അവഗണിക്കലാണെന്ന് ജോസഫ് ഗ്രെന്നി പറയുന്നു.
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ തന്നെ അതേക്കുറിച്ച് സംസാരിക്കാനോ തര്‍ക്കിക്കാനോ തയാറാകുന്നതിലൂടെ അതേക്കുറിച്ചുള്ള വൈകാരിക വേദന നീട്ടിക്കൊണ്ട് പോകാന്‍ നിങ്ങള്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത് ഈ പ്രശ്നത്തില്‍ നിങ്ങളുടെ ഭാഗം അംഗീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് നിങ്ങള്‍ക്ക് പ്രായോഗികമായി ചിന്തിക്കാന്‍ കഴിയും. അതേസമയം ഈ വിഷയത്തിലുള്ള സംസാരം നീട്ടിക്കൊണ്ട് പോകുന്നത് നിങ്ങളുടെ വൈകാരിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രായോഗികമായി ചിന്തിക്കാനും നിങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുമുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക