ദാമ്പത്യജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് എന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അന്വേഷണം പോയി മിക്കപ്പോഴും അവസാനിക്കുന്നത് ആ രണ്ട് പേരില്‍ തന്നെയായിരിക്കും. സ്വയം വരുത്തി വയ്ക്കുന്ന തെറ്റുകളും അബദ്ധങ്ങളും തന്നെയാണ് എല്ലായ്പ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറ്. ദാമ്പത്യം തകിടം മറിക്കുന്നതിന് പൊതുവായി കാരണമാകാറുള്ള ദമ്പതിമാരുടെ പ്രവര്‍ത്തികള്‍ ഇവയാണ്.
1.ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടുന്ന രീതി വളരെ പ്രധാനമാണ്. ഉദാഹരണത്തിന് തന്റെ ജീവിത പങ്കാളി തന്നോട് വഴക്കിടാന്‍ കാരണം മറ്റൊരാളോട് ഇഷ്ടമുള്ളതിനാലാകണം എന്ന് പെട്ടെന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഏറ്റവും മോശം കാര്യങ്ങളില്‍ ഒന്നിലേക്ക് ചിന്ത പോകുന്നതിന് ഒരു ഉദാഹരണമാണ് ഇത്. ഇത്തരം ചിന്തകള്‍ മനസ്സിലെ ആശങ്ക വര്‍ദ്ധിപ്പിക്കും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളു.
എന്റെ ദാമ്പത്യം എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടാം എന്ന ആശങ്കയാണ് പലപ്പോഴും ഇത്തരം ചിന്തകളിലേക്ക് നമ്മെ നയിക്കുന്നത്. തന്റെ ജീവിതപങ്കാളിയെ തുല്യമായി കാണാതെ അവരെ തന്നേക്കാള്‍ ഉയര്‍ന്നവരായി സങ്കല്‍പ്പിക്കുക, അവര്‍ക്ക് തന്നേക്കാള്‍ മെച്ചപ്പെട്ട ആളുകളെ ലഭിച്ചേനെ എന്ന ചിന്ത വച്ച് പുലര്‍ത്തുക ഇവയെല്ലാമാണ് എപ്പോഴും മോശം രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന ആശങ്ക നമ്മില്‍ സൃഷ്ടിക്കുന്നത്.
2. നിങ്ങളുടെ പങ്കാളിയുടെ പ്രവര്‍ത്തികളിലും വാക്കുകളും അവരുടെ സ്വാര്‍ത്ഥത കാണാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സ്വാര്‍ത്ഥതയാണ്. ലളിതമായി പറഞ്ഞാല്‍ “നിന്റെ മനസ്സിലിരുപ്പ് എനിക്കറിയാം” എന്ന് പറഞ്ഞ് ഗൂഢമായി ആനന്ദിക്കാനുള്ള സ്വാര്‍ത്ഥത. നിങ്ങളുടെ ജീവിതപങ്കാളിയിലുള്ള നിങ്ങളുടെ വിശ്വാസക്കുറവ് കൂടിയാണ് ഇത്തരം ചിന്തകള്‍ ചൂണ്ടിക്കാണിക്കുന്നത്. അവരുടെ എല്ലാ പ്രവര്‍ത്തികളുടെയും ഉദ്ദേശം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവയിലെ സന്തോഷം അസ്വദിക്കാനുള്ള അവസരമാണ് നിങ്ങള്‍ ദയനീയമായി നഷ്ടപ്പെടുത്തുന്നത്.
3. സ്വന്തം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്ന തെറ്റുകള്‍ ഏറ്റ് പറയാന്‍ ധൈര്യം ആവശ്യമാണ്. ദാമ്പത്യത്തില്‍ ഈ ധൈര്യത്തിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ദാമ്പത്യജീവിതത്തില്‍ സ്വന്തം പിഴവുകള്‍ക്ക് പോലും പങ്കാളിയെ കുറ്റപ്പെടുത്തുന്നവര്‍ ധാരാളമാണ്. പങ്കാളികള്‍ തിരികെ പ്രതികരിക്കാത്തവരാണെങ്കില് പ്രത്യേകിച്ചും.
4. ദാമ്പത്യത്തില്‍ ഉള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍ അക്കാര്യം തുറന്ന് സംസാരിച്ച് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇക്കാര്യം തുറന്ന് സംസാരിക്കുന്നതില്‍ പലപ്പോഴും ദമ്പതിമാര്‍ പരാജയപ്പെടുന്നു. ഇത് സംസാരിക്കുമ്പോള്‍ തങ്ങള്‍ അസ്വസ്ഥരാകുന്നത് ഒഴിവാക്കുന്നതിനായാണ് ഇക്കാര്യം സംസാരിക്കാതിരിക്കുന്നത്. അതേസമയം സംസാരിക്കാതെ മൂടിവക്കുന്നതിലൂടെ പ്രശ്നങ്ങള്‍ വഷളാവുകയെ ഉള്ളു എന്നതാണ് സത്യം.
5. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ആരാണ് ശരി ആരാണ് തെറ്റെന്ന് ഉള്ളില്‍ സ്വയം വിലയിരുത്തലുകള്‍ നടത്തുക. ഒരു പ്രശ്നുണ്ടായാല് അതിലെ ശരി തെറ്റുകളേക്കാള്‍ പ്രശ്നത്തിന്റെ കാരണം കണ്ട് പിടിച്ച് പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കുക. സ്വയം തെറ്റു ശരിയും വിലയിരുത്തുന്നതിന് പകരം പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കുക. അവരുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അതിലൂടെ പരസ്പരം മനസ്സിലാക്കാനും പ്രശ്നം ഒരുമിച്ച് പരിഹരിക്കാനും ഇരുവര്‍ക്കും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക