കരൾ സുരക്ഷിതമാണോ ഉറപ്പ് വരുത്തുക വേണ്ട ചികിത്സകൾ യഥാസമയം നടത്തുക. ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. വിഷകരമായ വസ്തുക്കളെ വലിച്ചെടുത്ത് രക്തം ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക കരള്‍ നിര്‍വഹിക്കുന്നത്. എന്നാൽ കരളിന് എന്തേലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ മരണം വരെ സംഭവിക്കും.
ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറുന്നത് കരളിന്റെ അനാരോഗ്യം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണ്. ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ കരളില്‍ ഉണ്ടായാൽ ഇത്തരം പ്രശ്നങ്ങള്‍ കാണുന്നു.മൂത്രത്തിന്റെ നിറവ്യത്യാസം അല്ലെങ്കിൽ മൂത്രം കടുംനിറത്തിൽ കാണപ്പെടുക ചിലപ്പോൾ കടും ചുവപ്പു നിറത്തിൽ ഇവയൊക്കെ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണ്.കരളിന്റെ പ്രവര്‍ത്തനം തകരാറിൽ ആകുമ്പോൾ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും.
ഇതൊക്കെ മഞ്ഞപ്പിത്തത്തിന്റെയോ കരള്‍രോഗത്തിന്റെയോ ലക്ഷണമായി കരുതുക. ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും കരളിന്റെ അസുഖത്തെ കുറിച്ച് സൂചന നല്‍കുന്നതാണ്. ചെറിയ മുറിവ് ഉണ്ടാകുമ്പോൾ നിലയ്ക്കാതെ രക്തം വരുന്നത് കരള്‍രോഗം മൂലമാണ്.
കാരണം രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗ ലക്ഷണമാണ്.
വയര്‍, കാല് എന്നിവിടങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാകുവാന്‍ കാരണമാകുന്നു.അതിനാല്‍ കരളിന്റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ നേരത്തെ മനസിലാക്കി ചികിത്സ നേടിയാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക