നെയ്യാറ്റിന്‍കര: പെരുങ്കടവിളയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടയ്ക്ക് പാറശ്ശാല എംഎല്‍എ ഹരീന്ദ്രന്‍ പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചു നാളെ പെരുങ്കടവിളയില്‍ സിപിഎം-കോണ്‍ഗ്രസ് ഹര്‍ത്താല്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇരുവിഭാഗവും എറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ലാത്തിചാര്‍ജ്ജില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എംഎല്‍എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക