വാര്‍ത്താ ഉള്ളടക്കം കൈമാറുന്നത് സംബന്ധിച്ച് മലയാളത്തിലെ പ്രഥമ ഓൺലൈൻ ന്യൂസ് പോർട്ടലായ റിയൽ ന്യൂസ് കേരള പ്രമുഖ ബഹുഭാഷ വാര്‍ത്താ ഉള്ളടക്ക ആപ്ലിക്കേഷനായ ന്യൂസ് പോയിന്റുമായി ധാരണയിലെത്തി.
റിയൽ ന്യൂസ് കേരള ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ www.realnewskerala.com ലെ വാര്‍ത്തകള്‍ ഇനിമുതല്‍ ന്യൂസ് പോയിന്റ് പ്ലാറ്റഫോമില്‍ ലഭ്യമാകും.
14 ഇന്ത്യൻ ഭാഷകളിലായി മുന്നൂറിലധികം പ്രസിദ്ധീകരണങ്ങള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ ഉള്ളടക്ക മൊബൈല്‍ ആപ്ലിക്കേഷനാണ് ന്യൂസ് പോയിന്റ്. നിലവിൽ 3 കോടിയിലധികം ഉപഭോക്താക്കളുണ്ട്. 19 ലധികം മലയാള പ്രസിദ്ധീകരണങ്ങള്‍ ആപ്ലിക്കേഷന്റെ ഭാഗമാണ്.
ബെസ്ററ് ന്യൂസ് ആപ്പ്ളിക്കേഷനുള്ള അംഗീകാരം 2 തവണ ലഭിച്ചിട്ടുണ്ട്. ഹരിയാനായാണ് ന്യൂസ് പോയിന്റ്ന്റെ ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക