വേനലവധിയൊടൊപ്പം വീണ്ടുമൊരു മാമ്പഴക്കാലം കൂടി. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. ധാരാളം പോഷക ഗുണങ്ങളുള്ള മാമ്പഴം ദിവസവും കഴിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷപെടാനാകും.
മാമ്പഴത്തില്‍ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മാമ്പഴത്തിലെ ബീറ്റാകരോട്ടിന്‍ ആസ്മയുടെ ലക്ഷണങ്ങളെ തടയുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാമ്പഴം ഇല്ലാതാക്കും. കൂടാതെ ജീവകം സി യും ആസ്മ വരാതെ കാക്കുന്നു.മാമ്പഴത്തിൽ വിറ്റാമിൻ എ ധാരാളമുള്ളതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. കൂടാതെ നിശാന്ധത, ഡ്രൈ ഐസ് ഇവ തടയുന്നു.കൊളാജന്റെ നിര്‍മാണത്തിന് ജീവകം സി അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ മാമ്പഴം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും പ്രായമായാലും സന്ധികളെ വഴക്കമുള്ളതും ശക്തവും വേദനരഹിതമാക്കുകയും ചെയ്യുന്നു, ഒപ്പംവിളര്ച്ച തടയുകയും ചെയ്യുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാനും മാമ്പഴം ഫലപ്രദമാണ്.
നാരുകള്‍, പെക്ടിന്‍, ജീവകം സി ഇവ ധാരാളം ഉള്ളതിനാല്‍ കൊളസ്ട്രോള്‍ കുറയും. സ്തനാര്‍ബുദം,മലാശയ അര്‍ബുദം ഇവ വരാതെ സംരക്ഷിക്കാന്‍ മാമ്പഴത്തിനു കഴിയും. കൊളസ്ട്രോളിനെ ഇല്ലാതാക്കാനും മാമ്പഴം കഴിക്കുന്നത് നല്ലതാണ്.
മാങ്ങയിലടങ്ങിയ നിരവധി ഘടകങ്ങൾ ക്യാന്‍സറുകളില്‍ നിന്നും സംരക്ഷണമേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക