പാലക്കാട്: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആളുകള്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. പാലക്കാട് മുണ്ടൂരിലാണ് സംഭവം നടന്നത്. ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
വാഹനം ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ അബൂബക്കര്‍ എന്ന ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ അബൂബക്കറെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം ഒരു യുവാവ് ഡ്രൈവറുടെ ക്യാബിന് വഴി കയറി അബൂബക്കറെ അടിക്കുകയായിരുന്നു. മുഖത്തും പുറത്തും തുടര്‍ച്ചയായി അടിച്ചു. മുഖത്തേറ്റ അടിയില്‍ വായില്‍ നിന്നും ചോര തെറിച്ചു. തുടര്‍ന്ന് വേദനകൊണ്ട് മുഖം പൊത്തി കുനിഞ്ഞപ്പോള്‍ പുറത്ത് ശക്തമായി അടിക്കുകയായിരുന്നു. കണ്ടക്ടര്‍ തടയാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍
https://www.facebook.com/realnewskeralaofficial/videos/607199179629114/
പ്രതികരിക്കാൻ ഇവിടെ എഴുതുക