കാറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന് പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചു. തുടര്‍ച്ചയായി അഞ്ചു മണിക്കൂറോളം ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ കുടുങ്ങി പോയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയും, ചൂടുകാരണം പൊള്ളലേറ്റുമാണ് കരണ്‍ പാണ്ഡെ എന്ന ബാലന് മരിച്ചത്. മുഖവും കഴുത്തും തലയും പൊള്ളിയ നിലയില്‍ കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുറത്ത് ചൂടായതിനാല്‍ അതില്‍ നിന്ന് രക്ഷതേടി കാറിനകത്ത് കയറിയ ബാലന് അബദ്ധത്തില്‍ അതിനകത്ത് കുടുങ്ങിപ്പോയതാവാമെന്ന് പൊലീസ് പറയുന്നു. കാണാതായ കുട്ടിയെ തേടി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയതിനൊടുവില്‍ ആണ് പൊള്ളിയ ശരീരവുമായി വീട്ടുകാരും പൊലീസും കാറിനുള്ളില്‍ കണ്ടെത്തിയത്.
മൃതദേഹം കാണുന്നതിന് ആറു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടി അതിനകത്ത് അകപ്പെട്ടിരിക്കാമെന്ന് പൊലീസ് കരുതുന്നു.
ALSO READ: കൈകൾ ചേർത്തു വയ്ക്കൂ; കൈരേഖയുടെ സ്ഥാനം പറഞ്ഞു തരും നിങ്ങളുടെ കുടുംബ ജീവിത രഹസ്യങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക