എല്ലാ മനുഷ്യർക്കും ആഗ്രഹമുണ്ട് അവരുടെ ഭാവികാലം എങ്ങനെ ആയിരിക്കുമെന്നറിയാൻ. ദൈവം നമ്മുടെ ഭാവി നമ്മുടെ കൈകളിൽ എഴുതി വച്ചിട്ടുണ്ട് എന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. വിദ്യാഭ്യാസം, ജോലി, സാമ്പത്തികം തുടങ്ങിയവയെക്കുറിച്ചെല്ലാം ഹസ്തരേഖാ ശാസ്ത്രം പറഞ്ഞു തരും. അതുപോലെ തന്നെ നമ്മുടെ വിവാഹ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ കൈയിലെ രേഖകൾ നോക്കി അറിയാൻ കഴിയുമെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. നിങ്ങൾക്കും അതൊക്കെ അറിയാൻ താല്പര്യമുണ്ടാകില്ലേ? എങ്കിൽ കൈകൾ രണ്ടും ചേർത്ത് വയ്ക്കുക. കൈവെള്ളയിലെ രേഖയുടെ ആകൃതി നോക്കി നിങ്ങളുടെ കൈകൾ ഏതു വിഭാഗത്തിൽപ്പെടുമെന്നു കണ്ടുപിടിക്കുക.
അതിനായി നിങ്ങളുടേ കൈകൾ രണ്ടും ചേർത്ത് പിടിക്കുക. കുഞ്ഞുവിരൽ ഒരുപോലെ വരുന്ന വിധം ചേർത്ത് പിടിച്ച ശേഷം രണ്ടു കൈകളിലേയും രേഖകൾ ചേർന്നു വരുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. ഈ പറയുന്ന 3 വിധത്തിലാണ് രേഖ വരുന്നത്, നിങ്ങളുടേത് ഈ പറയുന്ന 3 വിഭാഗത്തിൽ ഏതാണെന്ന് നോക്കിയ ശേഷം നിങ്ങളുടെ സവിശേഷ കുടുംബ ജീവിത രഹസ്യം മനസിലാക്കൂ.
1. രേഖകൾ രണ്ടും ഒരേ സ്ഥലത്ത്
രണ്ടു കൈകളിലെയും രേഖകൾ ഒരേ അളവിൽ വരുന്നവർ വളരെ ബുദ്ധിശാലികളും കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും. ഇവർ ഏതു സാഹചര്യത്തിലും പങ്കാളിയോടൊപ്പം നിൽക്കും. അവർ തന്റെ പങ്കാളിയെ വേദനിപ്പിക്കാൻ ഇഷ്ട്ടപെടാത്തവരാണ്. നല്ല പെരുമാറ്റവും പങ്കാളിയുടെ അഭിപ്രായത്തെ മാനിക്കുകയും ചെയ്യുന്നവരാണ് ഇവർ. ഇത്തരം കൈകൾ ഉള്ളവരെ ജീവിത പങ്കാളിയായി കിട്ടുന്നവർ ഏറെ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിരിക്കും.
2. വലതു കൈയിലെ രേഖ മുകളിലും ഇടതു കൈയ്യിലേത് താഴെയും
വലതു കൈയിലെ രേഖ മുകളിലായി വരുന്നവരാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നവർ. നല്ല പെരുമാറ്റംകൊണ്ട് എല്ലാവരെയും ആകർഷിക്കാൻ കഴിയുന്നവരാണ് ഇവർ. പ്രായഭേദമന്യേ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇവർക്ക് കഴിയും. അതുകൊണ്ടു തന്നെ ഏതു പ്രായത്തിലുള്ളവരോടുമൊപ്പം സന്തോഷമായി കഴിയാൻ ഇവർക്ക് കഴിയും. ഇക്കാര്യത്തിൽ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നോ പറയുമെന്നോ ഇവർ ചിന്തിക്കില്ല. പങ്കാളിയെ കഴിയുന്നത്ര സന്തോഷകരമായ അവസ്ഥയിൽ നിലനിർത്തുക എന്നത് മാത്രമാണ് അവർ ചിന്തിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനാണ് ഇവർക്കിഷ്ടം.
3. ഇടതു കൈയിലെ രേഖ മുകളിലും വലതു കൈയ്യിലേത് താഴെയും
മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നവരുടെ ഇടതു കൈയിലെ രേഖ വലതു കൈയിലേതിനേക്കാൾ ഉയരത്തിലായിരിരിക്കും. ജീവിത പങ്കാളിയെ അകമഴിഞ്ഞ് സ്നേഹിക്കാൻ കഴിയുന്നവരാണ് ഇക്കൂട്ടർ. താൻ സ്നേഹിക്കുന്ന വ്യക്തിയോട് വല്ലാത്തൊരു ഭ്രമം മനസ്സിൽ സൂക്ഷിക്കുന്നവരാണെങ്കിലും ബന്ധങ്ങൾ നിലനിർത്തുന്നതിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രതിസന്ധികളിൽ തളർന്നുപോകാത്ത ഇവരെ പെട്ടെന്ന് ആർക്കും സ്വാധീനിക്കാൻ കഴിയില്ല. പൊതുവെ സൗന്ദര്യമുള്ളവരാണ് ഇവർ. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ആയിരിക്കും എപ്പോഴും ഇവർ പരിശ്രമിക്കുക. പ്രായം ഏറെക്കുറഞ്ഞവരെയും വിദേശികളെയുമൊക്കെ വിവാഹം കഴിക്കാൻ ഇവർ താല്പര്യപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക