ഇന്ന് ഹണി ഗ്ലേസ്ഡ് ചിക്കൻ വിങ്സ് വിത്ത് കോൺ ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ:
ചിക്കൻ വിങ്സ് – 150 ഗ്രാം
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
സോയ സോസ് – 1 ടേബിൾ സ്പൂൺ
ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 1 ടീ സ്പൂൺ
ഉപ്പ് – 1 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
തേൻ – 1 ടേബിൾ സ്പൂൺ
കോൺ – 1 കപ്പ്
വെളുത്തുള്ളി – 1
തയാറാക്കുന്നവിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളിയും ചിക്കൻ വിങ്സും ഇട്ട് അഞ്ച് മിനിറ്റ് വേവിക്കുക. സോയ സോസും ചില്ലി സോസും ചേർത്തിളക്കിയ ശേഷം ഉപ്പും പഞ്ചസാരയും ചേർക്കുക. അതിലേക്ക് തേനും ഒടുവിൽ കോണും ചേർത്ത് ഏഴ്മിനിറ്റ് വേവിച്ചാൽ ചിക്കൻ വിങ്സ് തയാർ.
ALSO READ: നാടൻ ദോശയെ മോഡേണാക്കി പിസാ ദോശ തയാറാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക