തനിനാടൻ ദോശയെ മോഡേണാക്കി പിസാ ദോശ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
ഡബിൾ ഹോഴ്സ് ദോശപ്പൊടി – 1 കപ്പ്
വെള്ളം – ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
പിസാ സോസ് – രണ്ട് ടേബിൾ സ്പൂൺ
സവാള – (ചെറുതായി അരിഞ്ഞത്)
തക്കാളി – (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം – (ചെറുതായി അരിഞ്ഞത്)
ചീസ് – ഒന്നര സ്പൂൺ
പിസാ ദോശ തയാറാക്കാം
ഒരു കപ്പ് ഡബിൾ ഹോഴ്സ് ദോശപ്പൊടി ഒന്നര കപ്പ് വെള്ളം ചേർത്ത് മിക്സിയില്‍ യോജിപ്പിച്ചടുക്കാം. അരച്ചെടുത്ത മാവ് പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു ഉപ്പ് ചേർത്ത് നന്നായി ഇളക്കിയെടുക്കാം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ദോശമാവ് ഒഴിച്ച് തവികൊണ്ട് വൃത്താകൃതിയിൽ പരത്തിയെടുക്കാം. പിസാ സോസ്/ ടോമാറ്റോ സോസോ ദോശയിലേക്ക് ചേർക്കാം. ശേഷം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും തക്കാളിയും കാപ്സിക്കവും ചീസും ചേർത്ത് അടച്ചു വച്ച് വേവിക്കാം. പാകം ചെയ്യുമ്പോൾ ഗ്യാസിന്റെ തീ കുറച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദോശ പാകമാകുമ്പോൾ ചീസ് തക്കാളിയും സവാളയും കാപ്സിക്കവുമായി ഉരുകി ചേരും. നിമിഷ നേരം കൊണ്ട് പിസാ ദോശ തയാറാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക