സൗദി അറേബ്യയില്‍ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിലാണ് കാറ്റും മഴയും ഉണ്ടായത്. സൗദിയില്‍ ഒരാഴ്ചയായി മഞ്ഞും മഴയുമുണ്ട്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ശക്തമായ കാറ്റും മഴയും.
ഇന്നലെ രാത്രി വിവിധ പ്രവിശ്യകളില്‍ മഴ പെയ്തു. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. കൂടാതെ കനത്ത പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. അലര്‍ജി പ്രശ്നങ്ങള്‍ക്കും ചുമക്കും ഇടയാക്കുന്നതാണ് നിലവിലെ സൗദിയിലെ കാലാവസ്ഥ. പൊടിക്കാറ്റ് നേരിടാന്‍ മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
അതുപോലെ മഴയും മഞ്ഞ് വീഴ്ചയും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. മഞ്ഞ് വീഴ്ചയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി.
ALSO READ: പങ്കാളി ലൈംഗിക കാര്യങ്ങളില്‍ പിന്നിലാണോ; ആവേശത്തിലാക്കാൻ 5 മാർഗങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക