ദാമ്പത്യ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഒന്നാണ് ലൈംഗികത. ലൈംഗികശേഷി കൂട്ടാനും ലൈംഗിക സംതൃപ്തിയുണ്ടാക്കാനുമായി എന്ത് പരീക്ഷണങ്ങളും നടത്താന്‍ റെഡി ആണ് ഇന്നത്തെ തലമുറ.ലൈംഗിക സംതൃപ്തി തേടുന്നവര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സന്തോഷം നല്കുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ധാരാളം ചോക്ലേറ്റ് കഴിയ്ക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തികരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.മിലാനിലെ സാന്‍ റാഫലേ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചോക്ലേറ്റ് കൂടുതലായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക വികാരം കൂടുതലായിരിക്കും. മാത്രമല്ല അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ സംതൃപ്തി കണ്ടെത്താനും കഴിയുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ ആര്‍ത്തവകാലത്തെ മാനസികവും ശാരീരികവുമായി പ്രശ്നങ്ങള്‍ കാരണം ലൈംഗിക ജീവിതം മാറ്റിനിര്‍ത്തേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ചോക്ലേറ്റ് സഹായകമായിരിക്കുമെന്നും പഠനം പറയുന്നു.ചോക്ലേറ്റ് ഒരു ഭക്ഷണമല്ല അതൊരുതരം ഡ്രഗാണ്. ആര്‍ത്തവകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രത്യേക മാനസികവാസ്ഥയെ മാറ്റാനും ലൈംഗികമായി ഉദ്ദീപിപ്പിക്കാനും ചോക്ലേറ്റിന് കഴിവുണ്ടെന്ന് പഠനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക