ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ജർമ്മനിയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ജർമൻ നഗരമായ മൺസ്റ്ററിലാണ് സംഭവം. കാർ ഓടിച്ചിരുന്ന ആള് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. മുപ്പതോളം പേർക്ക് പരുക്കേറ്റു.
സംഭവം ആക്രമണമാണോ അപകടമാണോ എന്ന കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറയുന്നു. അപകടത്തിന് പിന്നാലെ സിറ്റി സെന്ററില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് പൊലീസ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന് അടുത്തായുളള റസ്റ്റോറന്റില്‍ ഇരുന്നവരാണ് ആക്രമത്തിന് ഇരയായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചിലും കഷണ്ടിയും ഒഴിവാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക