തിങ്കളാഴ്ച ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആർടിസി എംഡി നിർദേശം നൽകി.
അതേസമയം ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് സംരക്ഷണം തേടാനും നിർദേശം നൽകിയിട്ടുണ്ട്. എസ്സി, എസ്ടി അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക