കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടൊപ്പം തന്നെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവതുരണ്ടും യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളജ് ഇതുവരെ സ്വാശ്രയ കോളേജെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കോളേജ് വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ്. പരിയാരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക