ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കായംകുളം കുറ്റിത്തെരുവ് മാവേലിക്കര റോഡില്‍ വളഞ്ഞ നടക്കാവില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കായംകുളത്തു നിന്നും മാവേലിക്കരക്ക് പോയ ബസും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്.
രണ്ടു പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക