ഹൈദരാബാദ്: തന്റെ ഭര്‍ത്താവിനെതിരെ പീഡനാരോപണം ഉന്നയിച്ച ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ സൂപ്പര്‍താരം രാജശേഖരന്റെ ഭാര്യ ജീവിത രാജശേഖര്‍ പുറത്തുവിട്ടു. ഇരുപത്തിനാല് മണിക്കൂറും താൻ സെക്സി മൂഡിലാണെന്ന തരത്തിൽ ശ്രീ പറയുന്ന കമന്റുകൾ ഉൾപ്പെടുന്നതായിരുന്നു ജീവിത പുറത്തു വിട്ട വിഡിയോ. വിഡിയോയില്‍ ‘ഫോണ്‍ സെക്സ്’ ചെയ്യുന്ന ശ്രീ റെഡ്ഡിയെ കാണാമെന്ന് ജീവിത രാജശേഖരന് വാര്‍ത്താസമ്മളനത്തില്‍ വ്യക്തമാക്കി. ഫോണില്‍ വിഡിയോ ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനം.
തെലുങ്ക് സിനിമ അവള്‍ക്ക് എഴുതി കൊടുത്തില്ലയെന്നതാണോ ശ്രീയുടെ പ്രശ്നം. ഇരുപത്തിനാലു മണിക്കൂറും താന്‍ സെക്സി മൂഡിലാണെന്ന തരത്തില്‍ സംസാരിച്ച് ഫോണ്‍ സെക്സ് ചെയ്യുന്ന വീഡിയോയാണത്. ശ്രീയുടെ യഥാര്‍ത്ഥ മുഖം ഇതില്‍ കാണാം എന്ന് ജീവിത പറഞ്ഞു. ഈ വീഡിയോ കണ്ടിട്ട് തെലുങ്ക് സിനിമയിലെ ആരെങ്കിലും ശ്രീയെ പീഡിപ്പിക്കുകയായിരുന്നെന്ന് എങ്ങനെ നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും? ജീവിത ചോദിച്ചു.
തെലുങ്ക് സിനിമയില്‍ പീഡനമുണ്ടെന്നാരോപിച്ച് പൊതുമധ്യത്തില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധം നടത്തി ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു പിന്നീട് പ്രമുഖരുടെയുള്‍പ്പെടെ വാട്സാപ് ചാറ്റുകളും പുറത്തു വിട്ടു. ഏതായാലും വിവാദം കത്തുന്നതോടെ തെലുങ്ക് സിനിമാ മേഖലയാകെ അമ്പരപ്പിലാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ സിനിമാ സംഘടനകള്‍ അടിയന്തര യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക