വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേർ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. സംഭവത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിധി ജില്ലയിലെ അമേലിയയിൽ സോണെ നദിയിലേക്ക് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. ബസിൽ 45 പേരാണ് ഉണ്ടായിരുന്നത്. വിവാഹസംഘം സിംഗരൗലിയിൽനിന്നും സിധിയിലേക്ക് പോകുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിൽനിന്നും താഴേക്ക് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക