ഏതൊരു വ്യക്തിയുടെയും വലിയ ഒരാഗ്രഹമാണ് സ്വന്തമായി ഒരു വീട് വെയ്ക്കുക എന്നത്. പലതരം മോഡലിലുള്ള വീടുകൾ ഇന്ന് കാണാൻ സാധിക്കും. അതിൽ മിക്കതും ഇരുനില വീടുകളായിരിക്കും.ചിലയിടങ്ങളിൽ അത് മൂന്നു നിലകൾ വരെ ആയി മാറാറുണ്ട്. എന്നാൽ ഇരുനില വീടുകൾ പണിയും മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. എന്താണെന്ന് നോക്കാം.
അതിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വാസ്തു. വാസ്തു ശാസ്ത്രപ്രകാരം നിർമിക്കാത്ത വീടുകളിൽ താമസിക്കുന്നവർക്ക് പലവിധ മാനസിക ശാരീരിക ക്ലേശങ്ങൾ ഉണ്ടാകും എന്നാണ് വിശ്വാസം. ഇരുനില വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തിന്റെ വടക്കും കിഴക്കും വശങ്ങളില് വേണം കൂടുതല്‍ വാതിലുകളും ജനാലകളും വരേണ്ടത്. താഴത്തെ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണത്തിന് സമമായിരിക്കരുത് മുകള്‍ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം. ഇത് ഇപ്പോഴും താഴെത്തെതിനെ അപേക്ഷിച്ച് കുറഞ്ഞിരിക്കണം. അതുപോലെ തന്നെ താഴെ എത്ര ചതുരശ്ര അടിയിലാണോ നിർമിച്ചിരിക്കുന്നത് മുകളിലും അത്രതന്നെ വലിപ്പത്തിൽ പണിയരുത്. മുകള്‍ നില നിര്‍മ്മിക്കുന്നതിനായി മൊത്തം വിസ്തീര്‍ണ്ണത്തിന്റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. കൂടാതെ മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരം താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ബാൽക്കണി. ബാൽക്കണി പണിയുമ്പോൾ ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിൽ പണിയരുത്. വടക്ക്, വടക്ക് കിഴക്ക്,കിഴക്ക് ദിശകള്‍ ബാല്‍ക്കണി നിര്‍മ്മിക്കാന്‍ ഉത്തമമാണ്. കിടപ്പുമുറി, പഠനമുറി എന്നിവ ഇപ്പോഴും മുകള്‍ നിലയില്‍ സജ്ജമാക്കുന്നതാണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക