കൊച്ചി: കലൂരില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ കെട്ടിടം തകര്‍ന്നുവീണു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രണ്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
വസ്ത്ര നിര്‍മാണ കമ്പനിയുടെ സ്ഥലത്ത് പുതിയ കെട്ടിടത്തിനായുള്ള പൈലിങ്ങ് നടക്കവെയാണ് കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന പൈപ്പ് പൊട്ടി വെള്ളം അതിശക്തമായി ഒഴുകിയതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പില്ലറുകളാണ് പൂര്‍ണമായും തകര്‍ന്നുവീണത്. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ക്രെയിനുകളും മറ്റ് യന്ത്രസജ്ജീകരണങ്ങളും ഭൂമിയില്‍ താണു. പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് കലൂര്‍ – എറണാകുളം നോര്‍ത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മെട്രോയും സര്‍വീസ് താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക