കാസറഗോഡ്: റെയിൽവേ ട്രാക്കിലേക്ക് ചാഞ്ഞ മരത്തിലേക്ക് ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ബേക്കലില്‍ നിര്‍ത്തിയിട്ടു. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസ് ട്രെയിനാണ് മരത്തിലിടിച്ചത്. കാസറഗോഡ് കോട്ടിക്കുളത്തിനും ബേക്കലിനും ഇടയിലുള്ള റെയില്‍വേ ഗേറ്റിന് സമീപം വെച്ചാണ് സംഭവം നടന്നത്.
ട്രെയിനിന്റെ പിറകിലത്തെ കമ്പാർട്ട്മെന്റാണ് മരത്തിലിടിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം 25 മിനുട്ട് കഴിഞ്ഞാണ് ട്രെയിന്‍ യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക