കെ.എസ്.ഇ.ബി ഇടപ്പോൺ 220 കെ.വി സബ് സ്റ്റേഷനിൽ 110 കെ.വി ബസിലെ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച പത്തനംതിട്ട ജില്ലയിൽ പൂർണമായും ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തകരാർ പരിഹരിക്കുന്നതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ പൂർണമായും ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും ഭാഗികമായുമാണ് വൈദ്യുതി നിലക്കുക. രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30ന് തകരാർ പരിഹരിക്കുംവിധമാണ് ക്രമീകരണമൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക