വിദ്യാര്‍ത്ഥികളെ കിട്ടാത്തതിനെ തുടര്‍ന്ന് നൂറിലേറെ കോളജുകളാണ് അടച്ചു പൂട്ടാന്‍ അനുമതി തേടിയിരിക്കുന്നത്. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 101 എം.ബി.എ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് അടച്ചു പൂട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
കോഴ്സുകളില്‍ ചേരാന്‍ വിദ്യാര്‍ത്ഥികള്‍ നന്നേ കുറഞ്ഞ സാഹചര്യത്തില്‍ കോളജുകള്‍ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 2017ലെ പ്ലേസ്മെന്റ് അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.
മൊത്തം പഠിച്ചിറങ്ങിയവരില്‍ 47 ശതമാനം പേർക്ക് മാത്രമാണ് ജോലി കിട്ടിയത്. കമ്പനികൾ കൂടുതലായി ആട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്സിനും പ്രാധാന്യം നല്‍കുന്നത് ജോലി സാധ്യതയെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക