നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന. എന്നാൽ പിന്നീട് ഇത് മെയ് 4 നു റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് മെയ് 10ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച രണത്തിന്റെ തീം സോംഗും ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം റഹ്മാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക