പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദന് ചിത്രമാണ് ചാണക്യതന്ത്രം. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റി വെച്ചു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി മാറ്റിയ വിവിരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ചില സങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി ഏപ്രില്‍ 27 ല്‍ നിന്ന് മാറ്റിവെച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ റിലീസിങ്ങ് തീയതി പ്രഖ്യാപിക്കുമെന്നും സംവിധായകന് അറിയിച്ചിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളിലായാണ് ഉണ്ണി മുകുന്ദന് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഉണ്ണിയുടെ സ്ത്രീ വേഷം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു ഹൈലറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനൂപ് മോനോനാണ് പ്രതിനായക വേഷത്തിലെത്തുന്നത്.
ശിവദ , ശ്രുതി രാമചന്ദ്രന്, സായ്കുമാര്, രമേഷ് പിഷാരടി, ഹരീഷ് കണാരന്, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങിയ ഗാനവും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ദിനേശ് പള്ളത്താണ് ചാണാക്യതന്ത്രത്തിന്റെ തരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷാന്‍ റഹാമാനാണ് ചിത്രത്തിന്റെ സംഗീതം.
https://www.facebook.com/kannan.thamarakkulam/posts/1635646503214709
പ്രതികരിക്കാൻ ഇവിടെ എഴുതുക