സിനിമ-സീരിയല്‍ എന്നിവയിലെ പീഡനരംഗങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി.മോഹന്‍ദാസ് നിര്‍ദേശം നല്‍കിയത്.
സിനിമകളിലും സീരിയലുകളിലും കാണിക്കുന്ന പീഡനരംഗങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ലൈംഗിക, പീഡനം ഉള്‍പ്പടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും സാംസ്കാരിക സെക്രട്ടറിക്കും കമ്മീഷന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക