തൃശൂര്‍ ചേലക്കരയില്‍ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. മങ്ങാട് പന്തലക്കാട് സ്വദേശി ചന്ദ്രിക (55) ആണ് മരിച്ചത്. ചന്ദ്രികയും കുടുംബവും സഞ്ചരിച്ച കാർ ആറ്റൂരിൽ വെച്ച് നിയന്ത്രണം വിട്ടു മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
ചന്ദ്രികയും കുടുംബവും പഴനിയില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ ഭര്‍ത്താവ് ബാലചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: ജിദ്ദയില്‍ വന്‍ തീപിടുത്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക