ജിദ്ദയില്‍ ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ വന്‍ തീപിടുത്തം. അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപര്‍മാര്‍ക്കറ്റിലും ബേക്കറിയിലുമാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും മുഴുവന്‍ കത്തി നശിച്ചു.
സൂപ്പർമാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍, ഫൂല് കട, ബേക്കറി, സ്റ്റുഡിയോ, മെഡിക്കല്‍ഷാപ്പ് എന്നിവയും അഗ്നിബാധയില്‍ കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളടക്കം നിരവധി പേര് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലരുടെയും പാസ്പോര്‍ട്ടുകളും കാശും മറ്റു വിലപിടിച്ച രേഖകളും അഗ്നിക്കിരയായെന്നാണ് സൂചന.
Also Read: ജെ.ഇ.ഇ ഫലം എൻട്രൻസ് പരീക്ഷയയുടെ ഫലം ഇന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക