പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാല്‍ ഇന്നു മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന മിക്കവാറും പച്ചക്കറികള്‍ വിഷാംശമായാണ് എത്തുന്നത്. കാരണം കെമിക്കലുകള്‍ തന്നെയാണ്. പച്ചക്കറികള്‍ കേടാകാതിരിയ്ക്കാനും വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനും എളുപ്പം പഴുക്കാനുമെല്ലാമായി ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകളാണ് ഇവയില്‍ പലതിലും അടിയ്ക്കുന്നത്. എന്നാൽ ചില പച്ചക്കറികള്‍ കെമിക്കലുകള്‍ അടിച്ചതാണോയെന്നു തിരിച്ചറിയാനുള്ള ചില പ്രത്യേക വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
അധികം നിറമില്ലാത്ത, വലിപ്പമില്ലാത്ത ക്യാരറ്റുകളാണ് ആരോഗ്യത്തിന് ഏറെ നല്ലത്. കാഴ്ച്ചയിൽ നിറവും വലിപ്പവും ഉള്ളത് പലപ്പോഴും കെമിക്കല്‍ സമ്പുഷ്ടമായിരിയ്ക്കും.
ഉരുളക്കിഴങ്ങ് കെമിക്കലുകള്‍ പെട്ടെന്നു തന്നെ വലിച്ചെടുക്കുന്ന പച്ചക്കറിയാണ്. ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ അധികം വലിപ്പത്തിലുള്ളതു നോക്കി വാങ്ങാതിരിയ്ക്കുക. ഇടത്തരം, ചെറുത് എന്നിവയാണ് ആരോഗ്യത്തിന് ഗുണകരമായവ.
Also Read: ചെടികളുടെ ചികിത്സകളും സംരക്ഷണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തക്കാളിയും ഇതുപോലെ കെമിക്കലുകള്‍ അടങ്ങിയ ഒന്നാണ്. തക്കാളിയില്‍ വെളുത്ത വരകളുണ്ടെങ്കില്‍ ഇത് നൈട്രേറ്റ് എന്ന കെമിക്കലുകളെ സൂചിപ്പിയ്ക്കുന്നു. ഇതുപോലെ ഇവ തൊട്ടുനോക്കിയാല്‍ നല്ലതാണോയെന്നറിയാം. തക്കാളിയില്‍ സ്പര്ശിയ്ക്കുമ്പോള് തൊലി കൃത്രിമമായി തോന്നുന്നുവെങ്കില്‍ ഇത് കെമിക്കലുകള്‍ അടങ്ങിയതാണെന്നര്‍ത്ഥം.
ധാരാളം വെള്ളമടങ്ങിയ കുക്കുമ്പര്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതുമാണ്. കുക്കുമ്പര്‍ വാങ്ങുമ്പോള്‍ ഇതിന്റെ കീഴറ്റം നല്ല കട്ടിയുള്ളതുനോക്കി വാങ്ങുന്നതാണ് നല്ലത്. ഇതുപോലെ ഇവ മുറിയ്ക്കുമ്പോള്‍ ഇതില്‍ കുരുവില്ലൈങ്കില് ഇതുപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.
ക്യാബേജിൽ ധാരാളം കെമിക്കലുകളടങ്ങാന്‍ സാധ്യതയുമുണ്ട്. ക്യാബേജ് അധികം കട്ടി കൂടിയ ഇതളുകളുള്ളതു നോക്കി വാങ്ങരുത്. കട്ടി കുറഞ്ഞ, അധികം വലിപ്പമില്ലാത്ത ഒരേ നിറത്തിലെ ക്യാബേജ് നോക്കി വാങ്ങുക. ഇവയില്‍ എന്തെങ്കിലും പാടുകളോ കുത്തുകളോ ഉണ്ടെങ്കിലും വാങ്ങരുത്.
ആപ്പിളുകളും ധാരാളം കെമിക്കലുകളടങ്ങാന്‍ സാധ്യതയുള്ള ഒന്നാണ്. അതിനാൽ അല്പം പച്ചനിറമുള്ള, അത്രക്ക് അഴകില്ലാത്ത, അധികം വലിപ്പമില്ലാത്ത ആപ്പിള്‍ നോക്കി വാങ്ങുക.
മത്തങ്ങയും ആരോഗ്യഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്. മത്തങ്ങ പുറംതൊലിയില്‍ അധികം പാടുകളില്ലാത്ത, മിനുസമുളളവ നോക്കി വാങ്ങുക. ഇത് ആരോഗ്യപരമായി നല്ലതാണ്. അതേ സമയം പുറംതൊലിയില്‍ വരകളുള്ള, പ്രത്യേകിച്ചു നേര്‍വരകളല്ലാത്തവയെങ്കിലും ഇരുണ്ട നിറത്തിലെ കുത്തുകളുണ്ടെങ്കിലും വാങ്ങാതിരിയ്ക്കുക. ഇത് രാസപ്രയോഗത്തിന്റെ സൂചനായാണ് കാണിയ്ക്കുന്നത്. ആരോഗ്യപരമായി നല്ലതല്ലെന്നര്‍ത്ഥം.
തണ്ണിമത്തനും സീസണില്‍ വാങ്ങിയില്ലെങ്കില്‍ കെമിക്കല്‍ പ്രയോഗം അടങ്ങിയതാകാന്‍ വഴിയുണ്ട്. തണ്ണിമത്തന് മുറിയ്ക്കുമ്പോള്‍ നല്ല ചുവപ്പു നിറവും അതേ സമയം മഞ്ഞ നാരുകളുമെങ്കില്‍ രാസപ്രയോഗമുള്ളവയെന്നര്‍ത്ഥം. സാധാരണ കെമിക്കല്‍ അടങ്ങാത്ത തണ്ണിമത്തനില്‍ വെള്ള ഫൈബറുകളാണ് ഉണ്ടാവുക. ഇതുപോലെ തണ്ണിമത്തന് മുറിയ്ക്കുമ്പോള്‍ ഇതിലെ മാംസളമായ ഭാഗത്തു പിളര്‍പ്പുണ്ടെങ്കില്‍ ഇതും രാസപ്രയോഗ സൂചനയാണ് നല്‍കുന്നത്.
പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കയ്യില്‍ പിടിച്ചു നോക്കുക. കനമുള്ളവ നോക്കി വാങ്ങുക. ഇത് സ്വാഭാവികരീതിയില്‍ വളര്‍ത്തിയതാകും. ഇതുപോലെ ഇവയില്‍ പ്രാണികളോ പുഴുക്കുത്തോ കണ്ടാലും കേടായതെന്നു കരുതേണ്ട. ഇതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്.
Also Read: ചുരുങ്ങിയ ചെലവിൽ ലാഭകരമായ ഒരു ഡയറി ഫാം തയ്യാറാക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക