വീട്ടില്‍ അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധിച്ച് പലര്‍ക്കും നിരവധി ആശങ്കകളുണ്ട്. അക്വേറിയം വലുതാകും തോറും പരിപാലനം എളുപ്പമാകും. ശുദ്ധ ജല മത്സ്യങ്ങളെ എളുപ്പം സംരംക്ഷിക്കാം ചെലവ് കുറവുമാണ്. ശുദ്ധജല മത്സ്യങ്ങള്‍ക്ക് ദൃഢശരീരമാണുള്ളത് ഇവ വളരെ പെട്ടെന്ന് പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേരും.
അക്വേറിയം സംരക്ഷിക്കുന്നതിന് ചെലവ് കൂടുതലാണ് എന്നത് ശരിയല്ല. ഒരു സാധാരണ അക്വേറിയം സൂക്ഷിക്കുമ്പോള്‍ ചെലവ് വരുന്ന കാര്യങ്ങള്‍ മത്സ്യങ്ങളുടെ ഭക്ഷണം, ശുദ്ധമാക്കല്, മതിയായ വെളിച്ചം ലഭ്യമാക്കല്‍ എന്നിവയാണ്. ഇതിനെല്ലാം ചെലവ് വളരെ കുറവാണ് . ഈ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കില്‍ വളറെ എളുപ്പത്തില്‍ ഒരു അക്വേറിയം നോക്കി നടത്താം.
അക്വേറിയത്തിലെ വെള്ളം എന്നും മാറ്റുന്നത് യഥാര്‍ത്ഥത്തില്‍ മീനുകളെ കൊല്ലുകയാണ് ചെയ്യുക. അക്വേറിയത്തിലെ വെള്ളം പൂര്‍ണമായി മാറ്റരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന്. എല്ലാ ആഴ്ചയും 10-20 ശതമാനം മാത്രം മാറ്റുന്നതാണ് ഉചിതം. നിങ്ങള്‍ക്ക് അരിക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ , 30-50 ശതമാനം വെള്ളം മാറ്റുന്നതിന് മുമ്പ് ഒരു മാസത്തെ ഇടവേള എടുക്കാന്‍ കഴിയും. വെള്ളത്തിലെ ബാക്ടീരിയ മീനുകള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും. വെള്ളം പൂര്‍ണമായി മാറ്റുന്നത് അപകടമാണ്.
Also Read: വേനൽക്കാലത്ത് ചിലകാര്യങ്ങൾ ചെയ്താൽ വീട്ടിലെ ചൂടിനെ ഒഴിവാക്കാം; എന്താണെന്ന് നോക്കാം
അതുപോലെ മുഴു മത്സ്യം വേട്ടക്കാരല്ല. മത്സ്യത്തിന്റെ കാഷ്ഠം ഇവ ഭക്ഷിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ഏത് മത്സ്യത്തിനും അനാരോഗ്യകരമാണ്. ആല്‍ഗകള്‍ ഉണ്ട് എങ്കില്‍ , ഇത് വൃത്തിയാക്കും. ഒരു മത്സ്യവും നിങ്ങളുടെ ടാങ്ക് വൃത്തിയാക്കില്ല. മുഴു മത്സ്യം ടാങ്ക് വൃത്തിയാക്കും എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.
ചെറിയ ടാങ്കുകള്‍ പരിപാലിക്കാന്‍ വളരെ പ്രയാസമാണ്. വലിയ ടാങ്കുകള്‍ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുട മരണനിരക്കും കുറവായിരിക്കും. മത്സ്യങ്ങളെ പ്രത്യേകിച്ച് സ്വര്‍ണമത്സ്യത്തെ ഒരു പാത്രത്തില്‍ വളര്‍ത്തുന്നത് വളരെ മോശമായ ആശയമാണ്. ഇതില്‍ മത്സ്യങ്ങള്‍ക്ക് നീന്തി നടക്കാന്‍ സ്ഥലം കുറവായിരിക്കും . ഇവ എളുപ്പത്തില്‍ ചാകാന്‍ ഇത് കാരണമാകും.
നല്ല ഒരു അക്വേറിയം നിലനിര്‍ത്തുക എന്നത് വളരെ എളുപ്പമാണ്. മാസത്തില്‍ ഒരിക്കലോ രണ്ട് തവണയോ വെള്ളം മാറ്റണം എന്നത് മാത്രമാണ് ചെയ്യേണ്ടി വരുന്നത്. അങ്ങനെ എങ്കില്‍ മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കും.
Also Read: നിങ്ങളുടെ സ്വപ്ന വീടിനായി മരം തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ നോക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക