എസ്.എസ്.എൽ.സി പരീക്ഷാഫലം വ്യാഴാഴ്ച. അന്തിമ പരീക്ഷാഫലം തയാറാക്കുന്ന ജോലികൾ പരീക്ഷാഭവനിൽ ഏറക്കുറെ പൂർത്തിയായി. മൂന്ന് തവണയായി നടത്തുന്ന പരിശോധനയിൽ ആദ്യ റൗണ്ട് പൂർത്തിയായി. ചൊവ്വാഴ്ചയോടെ പരിശോധന പൂർത്തിയാകും.
ഫലത്തിന് അംഗീകാരം നൽകാനായി പരീക്ഷാ പാസ്ബോർഡ് യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കൂടിയായ പരീക്ഷാ കമീഷണർ കെ.വി. മോഹൻകുമാറിെൻറ അധ്യക്ഷതയിലാണ് എട്ടംഗ ബോർഡ് യോഗം ചേരുന്നത്. ബോർഡ് യോഗത്തിലാണ് ഫലപ്രഖ്യാപന തീയതി ഒൗദ്യോഗികമായി നിശ്ചയിക്കുക.
4,41,103 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.കഴിഞ്ഞ വർഷം മേയ് അഞ്ചിനാണ് ഫലം പ്രസിദ്ധീകരിച്ചത്.
Also Read: തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക