മസ്കറ്റ്: ഒമാനിലെ സുഹാറിനടുത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സുഹാറിനടുത്ത വാദി ഹിബിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.
പത്തനംതിട്ട സ്വദേശികളായ രജീഷ്, സുകുമാരന്‍ നായര്‍, കണ്ണൂര്‍ സ്വദേശി ഷജീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. 15 ഓളം പേര് വാഹനത്തിലുണ്ടായിരുന്നു. മറ്റുള്ളവര്‍ പരിക്കുകളോടെ ചികില്‍സയിലാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക