വിദേശ രാജ്യങ്ങളില്‍ ഇനി മലയാള സിനിമകള്‍ കേരളത്തില്‍ റിലീസാകുന്ന അതേസമയം തന്നെ ഓണ്‍ലൈനായി കാണാന്‍ അവസരമൊരുങ്ങുന്നു. inetscreen.com എന്ന വെബ്സൈറ്റ് വഴിയാണ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് നടത്തുക. മലയാള സിനിമകള്‍ റിലീസ് ആകുന്ന ദിവസം തന്നെ പ്രവാസി മലയാളികള്‍ക്ക് കാണാന്‍ അവസരമൊരുക്കും. ഇന്ത്യയ്ക്കു പുറത്തുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം.
11 ന് തിയറ്ററുകളിലെത്തുന്ന കൃഷ്ണം ആയിരിക്കും ആദ്യമായി ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യുകയെന്ന് ഐനെറ്റ് ഡയറക്ടര്‍മാരായ ജിതിന് ജയകൃഷ്ണന്, രാജേഷ് പട്ടത്ത് എന്നിവര്‍ പറഞ്ഞു. കൂടാതെ ഒരേ സമയം ഒരുകോടി ആളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി സിനിമ കാണാവുന്ന സംവിധാനമാണിതെന്നും ചൂണ്ടിക്കാട്ടി. ദിവ്യ ദര്ശന്, ശ്രീകുമാര്‍ ബാലകൃഷ്ണന്, ധീരജ് ഗോപാല്‍ എന്നിവരും പങ്കെടുത്തു.
യുഎഇയില്‍ ഒരു തവണ സിനിമ കാണാന്‍ 25 ദിര്‍ഹമാണു നിരക്ക്. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പണമടച്ചാല്‍ സിനിമ കാണാനാകും. 24 മണിക്കൂറായിരിക്കും സമയപരിധി. സിനിമ ഡൗണ്‍ലോഡ് ചെയ്യാനോ, റീവൈന്‍ഡ് ചെയ്ത് കാണാനോ സാധിക്കില്ല. ഏറ്റവും ആധുനിക സൈബര്‍ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക.
Also Read: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് തടവുകാരന് മരിച്ചു; പൊലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക