അമ്മമഴവില്‍ ഷോയില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ മോഹന്‍ലാല്‍ കാല് തെറ്റി വീണു. തുടര്‍ന്നു വീണിടത്തു നിന്നു ചാടി എണിറ്റ് തന്റെ ഡാന്‍സ് തുടര്‍ന്നു. ഈ പ്രായത്തിലും തെന്നി വീണിട്ട് ചാടി എണിറ്റു നൃത്തം ചെയ്യുന്നതാണ് ലാലേട്ടന്റെ ഡെഡിക്കേഷന് ലെവൽ എന്ന് ആരാധകര്‍ പറയുന്നു. വേറെ ആരേങ്കിലും ആയിരുന്നെങ്കിൽ ഇപ്പോള്‍ ഇട്ടിട്ടു പോയേനെ ഇതാണു വേറെ ലെവൽ പെര്‍ഫോമന്‍സ് എന്ന് മറ്റൊരു കൂട്ടര് പറയുന്നു. വീഴ്ചയില്‍ മോഹന്‍ലാലിന് ഗുരുതരമായ പരിക്കുകള്‍ ഇല്ല. ഇതോടെ ആരാധകരുടെ അഭിനന്ദനപ്രവാഹമാണ് താരത്തെ തേടി എത്തിയത്.
https://www.facebook.com/TheCompleteActorTCA/videos/1375652092537071/
പ്രതികരിക്കാൻ ഇവിടെ എഴുതുക