തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. രണ്ട് കൊലപാതകങ്ങളിലെയും പ്രതികളെ ഉടന്‍ പിടികൂടും. ഹര്‍ത്താലില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പുതുച്ചേരി പൊലീസ് കേരള പൊലീസിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഹര്‍ത്താല്‍ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പൊലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഡി.ജി.പി പറഞ്ഞു.
പ്രതികള്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
Also Read : കൊലപാതകങ്ങൾ; കണ്ണൂരിലും മാഹിയിലും ഹർത്താൽ തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക