ബോളിവുഡ് താരസുന്ദരി സോനം കപൂര്‍ ഇനി ഡല്‍ഹി സ്വദേശിയും വ്യവസായിയുമായ ആനന്ദ് അഹൂജയ്ക്ക് സ്വന്തം. സോനത്തിന്റെ ആന്റി കവിത സിങിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍ വെച്ചാണ് സിഖ് മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടന്നത്.
ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന് ആനന്ദ് അഹൂജയുടെ വേഷം. നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സോനവും അഹൂജയും വിവാഹിതരായത്.
ചൊവ്വാഴ്ച രാത്രി എട്ടിന് മുംബൈ ലീല ഹോട്ടലില്‍ വിവാഹസത്ക്കാരം നടക്കും. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Also Read: പൃഥ്വിരാജ് ചിത്രം; മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക