കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലും സെന്ററുകളിലും പി.ജി പ്രവേശനത്തിന് (എം.എഡ്, എം.എ മ്യൂസിക്, എം.പി.എഡ് എന്നിവ ഒഴികെ) അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 10 വരെ നീട്ടി. അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഓണ്‍ലൈന്‍ പേയ്മെന്റിന്റെ പ്രിന്റൗട്ടും എടുത്ത് സൂക്ഷ്മമായി പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പുവരുത്തണം. ഈ പ്രിന്റൗട്ടുകള്‍ അതത് പഠനവകുപ്പുകളിലേക്ക് സമര്‍പ്പിക്കണം. സര്‍വകലാശാലയിലേക്ക് ഈ പ്രിന്റൗട്ടുകള്‍ അയക്കേണ്ടതില്ല.
എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എന്‍ട്രന്‍സ് പരീക്ഷാ തീയതികളും മറ്റുവിവരങ്ങളും www.cap.kannuruniverstiy.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04972 715261, 04972715284
പ്രതികരിക്കാൻ ഇവിടെ എഴുതുക