യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ലോഞ്ച് ചെയ്തത്.
പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രമാണ് ലൂസിഫര്‍. സിനിമയിലെ മറ്റ് താരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/ActorMohanlal/videos/1710809635641392/?t=0
മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍ ഡിജിറ്റല്‍ ബ്രിക്കും സംഗീതം ദീപക് ദേവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോന്റിന്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്.
Also Read: വീട്ടിലെ മര ഫര്‍ണ്ണിച്ചറുകള്‍ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക