വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറയെ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. എത്രയേറെ പുരോഗമന വാദം പറഞ്ഞാലും അതൊന്നും ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ ഇല്ലാതാക്കില്ല. മന്ത്രവാദത്തിവുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലുമുണ്ട് ചില വിശ്വാസങ്ങള്‍. സര്‍വ്വ രോഗ നിവാരിണിയാണ് നാരങ്ങ. എന്നാല്‍ മന്ത്രവാദത്തിനും മറ്റും നാരങ്ങ ഉപയോഗിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത്തരത്തിലുള്ള പല വിധത്തിലുള്ള കാര്യങ്ങള്‍ നാരങ്ങയെക്കുറിച്ചുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.
നാരങ്ങ ഒരു തവണ പൂജക്കോ മറ്റോ ഉപയോഗിച്ചാൽ പിന്നീട് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. മാത്രമല്ല നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ഭാവിയിലും ദോഷം വരുത്തുന്നു. നെഗറ്റീവ് എനര്ജിവരുത്തുന്നതിനാല് നാരങ്ങയുടെ ഉപയോഗം വളരെയധികം ശ്രദ്ധിക്കണം.
ശത്രു നാശത്തിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. നമ്മുടെ നാട്ടില്‍ ഇത് കുറവാണെങ്കിലും മറ്റ് സ്ഥലങ്ങളില്‍ ഇത് വളരെ കൂടുതലാണ്. ഒരാളെ ശാരീരികമായോ മാനസികമായോ നശിപ്പിക്കുകയായിരിക്കും പലപ്പോഴും മന്ത്രവാദത്തിന്റെ ലക്ഷ്യം.
എന്നാൽ ഐശ്വര്യത്തിനും നമ്മള് നാരങ്ങ ഉപയോഗിക്കുന്നു. നാരങ്ങയും പച്ചമുളകും ചേര്‍ത്ത് കോര്‍ത്ത് പ്രധാന വാതിലിനു മുന്നില്‍ തൂക്കിയിടുന്നത് വിശ്വാസത്തിന്റെ പുറത്താണ്. ഇത് ദുഷ്ടശക്തികളെ വീട്ടിനുള്ളിലേക്ക് കടക്കാതെ സംരക്ഷിയ്ക്കുന്നു. നാരങ്ങയും പച്ചമുളകും കോര്‍ത്തിടുന്നത് ദുര്‍മൂര്‍ത്തികളെ ഓടിയ്ക്കുകയും ദൈവീക സാന്നിധ്യം വീട്ടില്‍ നിറയ്ക്കുകയും ചെയ്യും. മാത്രമല്ല വീട്ടില്‍ ധാരാളം പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യുന്നു.
Also Read: നിങ്ങള്‍ ഈ തെറ്റുകള്‍ ചെയ്തിട്ടുണ്ടോ? എങ്കിൽ നരകം ഉറപ്പാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക