സിനിമാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന കുട്ടിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഡോക്ടര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. ഇക്കഴിഞ്ഞ മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു.
ദിലീപിനോട് മകളുടെ നീറ്റ് എക്സാമിനെപറ്റി അവതാരകൻ ചോദിച്ചപ്പോൾ ‘അവള് നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നൽകുമെന്നും ദിലീപ് പറഞ്ഞു.
എന്റെ മകളുടെ കാര്യത്തില്‍ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു.
Also Read: മോഹന്‍ലാലിന്റെ ഒടിയന്റെ പുതിയ തകർപ്പൻ ടീസര്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക