മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന ഒടിയന്റെ പുതിയ ടീസര്‍ വീണ്ടും ആരാധകരിൽ തരംഗം സൃഷ്ടിക്കുന്നു. മോഹന്‍ ലാലിന്റെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ പ്രമുഖ പരസ്യചിത്ര സംവിധായകന് വി.എം ശ്രീകുമാരമേനോനാണ് സംവിധാനം ചെയ്യുന്നത്.
സിനിമയിലെ ഒടിയന് മാണിക്യമെന്ന മോഹന്‍ലാലിന്റെ കഥാപാത്രം നടന്ന് നീങ്ങുന്ന രംഗമാണ് ടീസറില്‍. മോഹന്‍ലാലിന്റെ മുഖം കാണിക്കുന്നില്ലങ്കിലും പശ്ചാത്തല സംഗീതവും ഛായഗ്രഹണവും ആ രംഗത്തെ ത്രസിപ്പിക്കുന്നുണ്ട്.
https://www.facebook.com/ActorMohanlal/videos/1711132708942418/?t=0
ലാലിന് അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വരെ തേടിയെത്തിയേക്കാവുന്ന സിനിമകൂടിയാണിത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഹന്‍ലാല്‍ തന്നെ ഈ ടീസര്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക