കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു.
ജരാജേശ്വരി നഗര്‍ (ആര്‍ആര്‍ നഗര്‍) നിയമസഭാ മണ്ഡലത്തിലെ ജലഹള്ളിയിലെ ഫ്ലാറ്റില്‍നിന്നാണു 9746 തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. പ്രാഥമിക പരിശോധനയില്‍ എല്ലാ കാര്‍ഡുകളും യഥാര്‍ഥമാണെന്ന് കര്‍ണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ അഞ്ച് ലാപ്ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
Also Read: മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക