പാലക്കാട്: ‘നീറ്റ്’ പരീക്ഷ ഹാളില്‍ വിദ്യാര്‍ഥിനിയെ അശ്ലീലചുവയോടെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ നിരീക്ഷകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെറ്റല്‍ ഹുക്ക് ഉള്ളതിന്റെ പേരില്‍ അടിവസ്ത്രം അഴിച്ചുവെവച്ചിരുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. പാലക്കാട് ലയണ്‍സ് സ്കൂളിലാണ് സംഭവം നടന്നത്. റിപ്പോര്‍ട്ടില്‍ നിരീക്ഷകന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.
പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കും മുമ്പ് വിദ്യാര്‍ഥികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച് ലോഹഭാഗമുള്ളതായി കണ്ടെത്തിയ അടിവസ്ത്രം അഴിപ്പിച്ചിരുന്നു. ഇങ്ങനെ ചെയ്ത ഒരു വിദ്യാര്‍ഥിനിയെ നിരീക്ഷണത്തിനെത്തിയ ഉദ്യോഗസ്ഥന് തുറിച്ചുനോക്കിയത്. പരാതിയില്‍ ഇന്ത്യന്‍ശിക്ഷ നിയമം 509 വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ ആര്. രഞ്ജിത്ത് പറഞ്ഞു.
Also Read: വാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ; ക്ലച്ചും ബ്രേക്കും ഒരുമിച്ച് അപ്ലൈ ചെയ്യാമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക