ചിറയിൻകീഴ്: വെള്ളിയാഴ്ച വൈകുന്നേരം മുതൽ ചിറയിൻകീഴ് ഭാഗത്തേക്ക് സ്വാകാര്യ ബസ് ഓടുന്നില്ല, മുന്നറിയിപ്പില്ലാതെ ബസ് സർവീസ് നിർത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ആറ്റിങ്ങൽ – കടയ്ക്കാവൂർ – ചിറയിൻകീഴ് ഓടുന്ന സ്വകാര്യ ബസ് ചിറയിൻകീഴ് സ്റ്റാൻഡിൽ സാധാരണ കയറാറില്ല. ഇന്ന് അങ്ങനെ സ്റ്റാൻഡിൽ കയറാതെ പോകുന്നത് കണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ അവരെ കണ്ടിട്ട് സ്റ്റാൻഡിൽ കയറാതെ പോകുന്നതാണെന്ന് കരുതി ബസ് തടയുകയും തുടർന്ന് ബസ് ജീവനക്കാരുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി ബസ് ജീവനക്കാരെ പിടിച്ചുകൊണ്ടു പോയി, ഉടൻ വിട്ടയക്കുകയും ചെയ്തു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് ഭാഗത്ത് സർവീസ് നടത്തുന്ന ബസ് ജീവനക്കാർ ബസ് സർവീസ് നിർത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക